ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറി നിര്‍ത്തിയിട്ടപ്പോള്‍,സ്‌ക്രീന്‍ഷോട്ട് 
Kerala

ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നു, 500മീറ്ററോളം റോഡിലൂടെ ഒഴുകി; മരക്കുറ്റി കൊണ്ട് വാല്‍വ് അടച്ചു

ന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് ചോര്‍ച്ച തത്ക്കാലം അടച്ചു. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് അടച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ട്രാവന്‍കൂര്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് കൊല്ലത്തെ കെഎംഎംഎല്ലിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ടാങ്കറിന്റെ വാല്‍വാണ് ചോര്‍ന്നത്. ചന്തിരൂര്‍ പാലം ഇറങ്ങിയതിന് പിന്നാലെ ടാങ്കര്‍ ലോറിയുടെ പിറകുവശത്തെ വാല്‍വ് തുറന്നുപോകുകയായിരുന്നു. 500 മീറ്ററോളം ദൂരം വാതകം റോഡിലൂടെ ഒഴുകി. ചോര്‍ച്ച തിരിച്ചറിഞ്ഞ് ഡ്രൈവര്‍ വാഹനം നിര്‍ത്തി പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. 

വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷ ഗന്ധമാണ് അനുഭവപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി അരൂര്‍- ചേര്‍ത്തല ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്ന്് ലോറി ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് തത്ക്കാലം അടയ്ക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് പുതിയ വാല്‍വ് എത്തിച്ച ശേഷം ലോറി യാത്ര തുടങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി