ടി പത്മനാഭനെ താരിഖ് അൻവർ പൊന്നാടയണിയിക്കുന്നു/ ട്വിറ്റർ 
Kerala

'ഞാൻ കോൺ​ഗ്രസുകാരൻ, മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം'- ടി പത്മനാഭൻ

'ഞാൻ കോൺ​ഗ്രസുകാരൻ, മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം'- ടി പത്മനാഭൻ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: 'ഞാൻ എന്നും കോൺ​ഗ്രസുകാരനാണ്. മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം. 1940ൽ ​ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യ​ഗ്രഹത്തിൽ പത്താമത്തെ വയസിൽ പങ്കെടുത്തയാളാണ് ഞാൻ'- പ്രമുഖ എഴുത്തുകാരൻ ടി പത്മനാഭൻ പറ‍ഞ്ഞു. തന്നെ സന്ദർശിച്ച എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെപിസിസിയുടെ നൂറാം വാർഷികത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങിന്റെ ഉദ്ഘാനത്തിനായാണ് താരിഖ് അൻവറും കോൺ​ഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. 'കോൺ​ഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര'- എന്നാണ് പത്മനാഭൻ താരിഖ് അൻവറിനോട് പറഞ്ഞത്. 'ഞങ്ങൾ നന്നായി പരിശ്രമിക്കുന്നു'- എന്ന് താരിഖ് അൻവർ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ, കെപിസിസിയുടെ പ്രതിഭാദരം കോഡിനേറ്റർ എംഎ ഷഹനാസ് എന്നിവരും പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2