പി ജയരാജന്‍ / ഫയല്‍ ചിത്രം 
Kerala

'ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല' ; മകനെ തള്ളി പി ജയരാജന്‍

'ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തള്ളി സിപിഎം നേതാവ് പി ജയരാജന്‍. ഏതു സാഹചര്യത്തിലാണ് മകന്‍ അത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല. 

പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് താന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത് എന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു. 

ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി എന്നാണ് പി ജയരാജന്റെ മകന്‍ രാവിലെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. ഇത് മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി പി ജയരാജന്‍ രംഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

'ദേശീയപതാകയെ അപമാനിച്ചു'; ഹർദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

'സെറ്റിൽ വഴക്ക് കൂടാറില്ല; സംവിധായകൻ പറയുന്നത് കേൾക്കുന്ന നടനാണ് ഞാൻ'

സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്?

SCROLL FOR NEXT