Actor Indrans 
Kerala

'ഒരുപാട് പുസ്തകങ്ങൾ വായിക്കും, കഥാപാത്രങ്ങളെ മോഷ്ടിച്ച് അഭിനയിക്കും'; ഇന്ദ്രൻസ് (വിഡിയോ)

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡുകൾ വിതരണം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പുസ്തകങ്ങൾ തന്ന അറിവുകൾ വെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കുന്നതുമെന്ന് സിനിമാ താരം ഇന്ദ്രൻസ്. ഒരുപാട് പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്ടിച്ച് അഭിനയിക്കാറുണ്ടെന്നും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

തനിക്കറിയാവുന്നതിൽ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ വായനാ ശീലമുള്ള വ്യക്തിയാണ് ഇന്ദ്രൻസ് എന്ന് സാഹിത്യകാരൻ ടി പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് മിഷൻ ചെയർമാൻ ശിവദാസൻ എം പി അധ്യക്ഷനായി.

മയ്യിൽ സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയവും, പെരളം എകെജി വായനശാലയുമാണ് മികച്ച വായനശാലകളായി തിരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി മാധവൻ സ്മാരക വായനശാലയുടെ സെക്രട്ടറി അഡ്വ. വി പ്രദീപൻ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാർഡ് കരസ്ഥമാക്കി. ചെറുതാഴം ഭഗത് സിങ് സാംസ്കാരിക വേദി ലൈബ്രേറിയൻ പി വിപിനയാണ് മികച്ച ലൈബ്രേറിയൻ.

അശോകൻ ചെരുവിൽ, കരിവെള്ളൂർ മുരളി, വികെ മധു എന്നിവരടങ്ങുന്ന ജൂറിയാണ് 2024 ലെ പീപ്പിൾസ് അവാർഡ് നിർണയിച്ചത്. ടി പത്മനാഭനും ഇന്ദ്രൻസും ചേർന്ന് ഇവർക്കുള്ള പുരസ്‌കാരദാനം നിർവഹിച്ചു. തുടർന്ന് ടിപത്മനാഭനെയും ഇന്ദ്രൻസിനെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലും ചേർന്ന് ആദരിച്ചു.

ഗ്രാമീണ മേഖലയിലെ എ പ്ലസ് ഡിജിറ്റൽ എ സി ലൈബ്രറിയും 40 ൽ അധികം അവാർഡുകളും എന്ന നേട്ടം കരസ്ഥമാക്കിയ ലൈബ്രറിയാണ് മയ്യിൽ സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയം. രക്ത ദാനം, യോഗ ക്യാമ്പ്, റീഡിങ് തിയേറ്റർ എന്നിങ്ങനെ നിരവധി പ്രവർത്തങ്ങൾ നടത്തുന്ന വായനശാലയാണ് കരിവെള്ളൂർ പെരളം എകെജി വായനശാല.

പരിപാടിയുടെ ഭാഗമായി കാഞ്ഞിലേരി പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയത്തിന് എഡിഎം കലാ ഭാസ്ക്കറും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് കുമാറും ചേർന്ന് കമ്പ്യൂട്ടർ നൽകി. വിവിധ ലൈബ്രറികൾക്ക് 10000 രൂപ വിലയുള്ള പുസ്തകങ്ങൾ കൈമാറി.

കെ എൻ ശങ്കരൻ വായനശാല പാലപ്പുഴ, യുവജന വായനശാല കൂത്തുപറമ്പ്, യുവശക്തി വായനശാല ആട്ടിലം വെളിയമ്പ്ര, സഫ്ദർ ഹാഷ്മി സ്മാരക മന്ദിരം നവോദയ കലാസമിതി പാച്ചേനി, ഗ്രാമദീപം വായനശാല കുറുമ്പുക്കൽ, കേളി കലാസാംസ്കാരിക വേദി കോയിലോട്, അക്ഷര ഗ്രന്ഥാലയം വായനശാല പെരുന്തോടീ, ഇഎംഎസ് സ്മാരക വായനശാല എകെജി നഗർ വായന്നൂർ, ഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പാറക്കുണ്ട്, ദേശോദ്ധാരണ ഗ്രാമീണ വായനശാല പടിഞ്ഞാറെമൊട്ട, സ്വദേശാഭിമാനി വായനശാല ആൻഡ് ഗ്രന്ഥലയം പനംങ്കാവ്, സമദർശനി വയശാല ഓണപറമ്പ്, ജനകിയ വായനശാല ആനക്കുനി, നവകേരള വായനശാല കൊട്രാടി, ഇഎംഎസ് സ്‌മാരക വായനശാല തവിടിശ്ശേരി നോർത്ത്, ഇകെ നായനാർ സ്‌മരക വായനശാല ആൻഡ് ഗ്രന്ഥാലയം എന്നീ വായനശാലകൾക്കാണ് പുസ്തക വിതരണം ചെയ്തത്.

തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം സുർജിത്, പീപ്പിൾസ് മിഷൻ കൺവീനർ ടികെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ വിജയൻ, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ, കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പികെ അൻവർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡി പികെ മായൻ, മയ്യിൽ സഫ്ദർ ഹാഷ്മ വായനശാല സെക്രട്ടറി എംവി സുമേഷ്, പെരളം വായനശാല സെക്രട്ടറി എൻവി ലിമേഷ് സംസാരിച്ചു.

Inaugurating the program, writer T. Padmanabhan said that Actor Indrans is the most avid reader in the film industry that he knows.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT