ഇടുക്കി ഡാം  ഫയല്‍ ചിത്രം
Kerala

കഴിഞ്ഞവർഷത്തേക്കാൾ 22.32 അടിയുടെ വർധന; ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 71.36 ശതമാനം വെള്ളം

ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. 2377.56 അടിയാണ്‌ ജലനിരപ്പ്‌. കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്‌. 2023ൽ 2355.24 അടിയായിരുന്നു ജലനിരപ്പ്‌. ശേഷിയുടെ 50.27 ശതമാനം.

പദ്ധതി പ്രദേശത്ത്‌ ഇത്തവണ തുലാമഴ കാര്യമായി പെയ്‌തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു. എന്നാൽ ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ട്‌. ഒരുദിവസം സംഭരണിയിലേക്ക്‌ 56.80 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ വൈദ്യുതോൽപാദനശേഷം 12.706 ലക്ഷം ഘനമീറ്റർ മലങ്കര ഡാമിലെത്തുന്നുണ്ട്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം കുറച്ചു. ശനിയാഴ്‌ച 1.889 ദശലക്ഷം യൂണിറ്റാണ്‌ ഉൽപ്പാദിപ്പിച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വിദ്യാര്‍ഥികള്‍ക്ക് ഭാരമാകരുത്; കാര്‍ഷിക സര്‍വകലാശാല ഫീസ് കുറയ്ക്കുമെന്ന് മന്ത്രി പി പ്രസാദ്

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

SCROLL FOR NEXT