യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് 
Kerala

വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും;  ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കില്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു. 

'മലങ്കര സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരായും സംസ്ഥാന സര്‍ക്കാരായാലും വിളിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കുകയെന്നതാണ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറഞ്ഞാല്‍ അത് ഞങ്ങളുടെ കുഴപ്പമല്ല. അവരുടെ കുഴപ്പമാണ്.' ഭദ്രാസനാധിപന്‍  പറഞ്ഞു.

ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തിലെ മൂന്ന് വാക്കുകള്‍ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും  അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT