ആര്‍ ശ്രീലേഖ File
Kerala

'എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ';ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ വാട്‌സ്ആപ്പ് സന്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ ഇരിക്കുമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീലേഖ വാട്‌സ് ആപ്പിലാണ് സന്ദേശത്തിലാണ് ശ്രീലേഖ ഇക്കാര്യം അറിയിച്ചത്. താന്‍ ഇപ്പോഴും പൊലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍ ശ്രീലേഖയുടെ പോസ്റ്റ്

BJP/ സംഘ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് SHO വിപിന്‍ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ ഇരിക്കും എന്നറിയിച്ചുകൊണ്ട് സിറ്റി പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മാധവിക്കും അയച്ച whatsapp സന്ദേശം. ഞാന്‍ ഇപ്പോഴും പോലീസിന്റെ നന്മയില്‍വിശ്വസിക്കുന്നു... എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

നട്ടയത്ത് ഇന്നലെയാണ് ബിജെപി - പൊലീസ് സംഘര്‍ഷമുണ്ടായത്. നെട്ടയം മലമുകളില്‍ ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂര്‍ക്കാവ് പൊലീസിന് പരാതി നല്‍കിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവായ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാരും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.

If no action against vattiyoorkavu sho will stage dharna in front of your  Commissioner office office -R sreelekha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍; സ്‌ട്രോങ് റൂം തുറന്നിട്ടില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ഗുരുവായൂരില്‍ കുടുംബസമേതം ദര്‍ശനം നടത്തി പിണറായി വിജയന്റെ മകന്‍

കരുത്തായി തിലകിന്റെ സെഞ്ച്വറി ഇന്നിങ്‌സ്; ഗുജറാത്തിന് ജയിക്കാന്‍ '200' കടക്കണം

SCROLL FOR NEXT