Kerala

ആവേശക്കടലായി ഇലഞ്ഞിത്തറമേളം; മേളപ്രേമികള്‍ ആര്‍ത്തിരമ്പി, വിഡിയോ

2:45 മുതല്‍ 4:45വരെ രണ്ടുമണിക്കൂര്‍ നീണ്ട മേള വിസ്മയം ആണ് അരങ്ങേറിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇലഞ്ഞിത്തറയില്‍ മേള ഗോപുരം പൊട്ടിച്ചിതറി ആവേശ കടലില്‍ ആസ്വാദക സഹസ്രങ്ങള്‍. ഉച്ചയ്ക്ക് പറമേക്കാവ് അമ്മയുടെ പൂരം പുറപ്പാടിന് ശേഷം കിഴക്കേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയില്‍ എത്തിയ ആനകള്‍ ഇലഞ്ഞിച്ചുവട്ടിലെത്തി നിരന്നതോടെ പാണ്ടിയുടെ രൗദ്ര സംഗീതത്തിന് ആദ്യ കൊലുമ്പല്‍.

കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണിത്വത്തില്‍ 250ലേറെ മേള കലാകാരന്മാര്‍ അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ സിംഫണി. 2:45 മുതല്‍ 4:45വരെ രണ്ടുമണിക്കൂര്‍ നീണ്ട മേള വിസ്മയം ആണ് അരങ്ങേറിയത്.

ക്ഷേത്ര മതില്‍ക്കാലത്ത് നടക്കുന്ന ഏക പാണ്ടിമേളവും തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളമാണ്. പതിവാലത്തില്‍ തുടങ്ങി പാണ്ടിയുടെ രൗദ്ര സംഗീതം കാലങ്ങള്‍ കൊട്ടിക്കയറി കുഴമറിഞ്ഞ കാലവും തകൃതകൃതയും മുട്ടിന്‍മേല്‍ കയറിയ കാലവും കഴിഞ്ഞ് പൊട്ടിത്തെറിച്ചപ്പോള്‍ കോരിത്തരിച്ച് മേളപ്രേമികള്‍ ആര്‍ത്തിരമ്പി. ഗുരുവായൂര്‍ നന്ദനാണ് ഭഗവതിയുടെ തിടമ്പേറ്റിയത് . തുടര്‍ന്ന് കാവില്‍ ഭഗവതി തെക്കേഗോപുരം വഴി തെക്കോട്ടിറങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT