DJ party  
Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

വേഷം മാറിയായിരുന്നു പൊലീസിന്റെ പരിശോധന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാര്‍ട്ടിക്കെതിരെ പൊലീസ് നടപടി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കൊച്ചി കടവന്ത്രയിലെ ഹോട്ടലിനെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പിയതായും പരിശോധനയില്‍ കണ്ടെത്തി.

ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് രാത്രി 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, ഈ നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ പാര്‍ട്ടി നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു. ആളുകളെ ആകര്‍ഷിക്കുന്നതിനായി മദ്യം വിളമ്പുന്നതിനെക്കുറിച്ച് പരസ്യം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

വേഷം മാറിയായിരുന്നു പൊലീസിന്റെ പരിശോധന. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗവും, ഇതിനെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പലയിടത്തും ചട്ടം ലംഘിച്ച് ഡിജെ പാര്‍ട്ടികള്‍ രഹസ്യമായി നടന്നക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുളളവ ഒന്നും കണ്ടെത്തിയിട്ടില്ല. ആര്‍ നിശാന്തിനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ഉടനെയാണ് റെയ്ഡ് നടന്നത്.

Illegal DJ party held at a five-star hotel in Kochi; alcohol served to minors—police take action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്

2 സെഞ്ച്വറികള്‍... കളിക്കൂട്ടുകാരുടെ ലോക റെക്കോര്‍ഡ്!!!

പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം

നവംബറിലെ ബാങ്ക് അവധികള്‍ അറിയാം; കേരളത്തില്‍ എത്ര?