In a heart-touching display of humanity, M.R. Shaji, a tea seller from Thripunithura screen grab
Kerala

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: അപകടത്തില്‍ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി ചായ വില്‍പ്പനക്കാരന്‍. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പില്‍ എം ആര്‍ ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്.

കടകളില്‍ ചായ നല്‍കാനായി സൈക്കിളില്‍ എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.പ്രൈവറ്റ് ബസിന്റെ മുന്നിലെ ചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിയെത്തി ബസ് പിന്നോട്ടെടുപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചപ്പോള്‍ യുവതിയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കീറിപ്പോകുകയായിരുന്നു.

ഇവരെ എഴുന്നേല്‍പ്പിച്ച ഉടന്‍ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് യുവതിയെ പുതപ്പിച്ചു. പിന്നീട് സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

In a heart-touching display of humanity, M.R. Shaji, a tea seller from Thripunithura, came to the aid of a woman who met with a tragic accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'