യുവതി സഹോദരനൊപ്പം സ്കൂട്ടറിൽ എത്തുന്ന ദൃശ്യം 
Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചില്ല, കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്‌ഐയ്‌ക്കെതിരെ നടപടി

പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. വിദ്യാനഗര്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. വാഹന ഉടമയായ പത്തൊന്‍പതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

കാസര്‍കോട് ചെര്‍ക്കളയില്‍ ഈ മാസം ഏഴിനായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വ്യാജ കേസാണ് ചുമത്തിയതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടര്‍ന്ന്, സഹോദരന്‍ മാത്രം തിരികെ വന്ന് സ്‌കൂട്ടറിനടുത്ത് നില്‍ക്കുന്ന സമയത്താണ് അതുവഴി പൊലീസ് വാഹനം എത്തിയത്.

പൊലീസ് ജീപ്പ് എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ഇരിക്കുന്ന വിദ്യാര്‍ഥിയാണ് ഓടിച്ചതെന്ന് കരുതി സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞിട്ടും കേള്‍ക്കാന്‍ പൊലീസ് തയാറായില്ല.

പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദക്കെതിരെ കേസെടുത്തത്. ഇതോടെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കള്ളക്കേസാണെടുത്തതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

in kasargod police officer transferred for filing false case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT