പ്രതികളായ നിതീഷ്, വിഷ്ണു  
Kerala

കട്ടപ്പനയിലേത് കൊലപാതകം തന്നെ; പ്രതി നിതീഷ് കുറ്റം സമ്മതിച്ചു

പ്രതിക്കെതിരെ രണ്ട് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ രണ്ട് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീട്ടില്‍ ഇന്ന് പരിശോധന നടത്തും.

മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, സഹായി പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായിരുന്നത്. പ്രതികളിലൊരാളായ വിഷ്ണുവിന്റെ മാതാവിനെയും സഹോദരനെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷ്ണുവിന്റെ സുഹൃത്തായ നിതീഷ് പൂജാരിയാണ്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടച്ചത്. വിജയനെ ഒരു വര്‍ഷമായി കാണാനില്ലായിരുന്നു.

പ്രതികളില്‍ ഒരാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ വീടിന്റെ തറ പൊളിച്ചുനീക്കിയാകും പരിശോധന. ഇവിടെ ആഭിചാര ക്രിയകള്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT