തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി എല്‍ഡിഎഫ്. പാലക്കാട് മണ്ഡലത്തില്‍ എന്‍ എം ആര്‍ റസാഖ് ആണ് സ്ഥാനാര്‍ഥി. കൊടുവള്ളിയില്‍ സലിം മടവൂരിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. പാലക്കാട് രമേശ് പിഷാരടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രദേശത്തെ പ്രമുഖനായ ഹോട്ടല്‍ വ്യവസായിയാണ് എന്‍എംആര്‍ റസാഖ്. എല്‍ഡിഎഫ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. എന്‍ എം ആര്‍ റസാഖിനെ സ്വതന്ത്രനായി നിര്‍ത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates