ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു  ടി വി ദൃശ്യം
Kerala

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

പണത്തിന്റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. നേരത്തെ ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുടെ സീരിയല്‍ നാമ്പറുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ സിപിഎം കൊണ്ടുവന്ന ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ ആദായ നികുതി വകുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തു. പണത്തിന്റെ ഉറവിടം ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. നേരത്തെ ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുടെ സീരിയല്‍ നാമ്പറുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ എം എം വര്‍ഗീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നേരത്തെ മരവിപ്പിച്ചത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിച്ചു. ഈ പണമാണിപ്പോള്‍ തിരിച്ചടയ്ക്കാന്‍ സിപിഎം ശ്രമിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയ തുക നിക്ഷേപിക്കാനെത്തിയപ്പോള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിച്ചിരുന്നു. പിന്നിട് ബാങ്ക് അധികൃതരുമായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായും സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്‌ളെക്‌സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസം

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍