തീര സംരക്ഷണ സേനാ മേധാവിയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ 
Kerala

തീര സംരക്ഷണ സേനാ മേധാവി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വി എസ് പത്താനിയയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വി എസ് പത്താനിയയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി.  വെളളിയാഴ്ച വൈകുന്നേരമാണ് വി എസ് പത്താനിയ, ഭാര്യ നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണി പരമേശ് എന്നിവരുള്‍പ്പെട്ട സംഘം ഗുരുവായൂരിലെത്തിയത്.

വൈകുന്നേരം നട തുറന്ന നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം കാഴ്ചശീവേലി കണ്ടു. തുടര്‍ന്നായിരുന്നു ദര്‍ശനം. ദര്‍ശന ശേഷം  പ്രസാദകിറ്റും അദ്ദേഹത്തിന് നല്‍കി. 

നേരത്തെ ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതി അംഗം സി മനോജ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.  പബ്ലിക്കേഷന്‍ അസി.മാനേജര്‍ കെ ജി സുരേഷ് കുമാര്‍, പിആര്‍ഒ വിമല്‍ ജി നാഥ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസം, മഴയുടെ തീവ്രത കുറയുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ശനിയാഴ്ച വരെ ജാഗ്രത

'ഇല്ലാതാക്കിയത് ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷം'; തെളിവില്ല, സാക്ഷിമൊഴി വ്യാജം: കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി

16-കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിയിൽ

അച്ഛനധികാരവും അമ്മയധികാരവും മോഹന്‍ലാലിലും സുചിത്രയിലും ലവശേലം ഇല്ല; കൂട്ടിലിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയല്ല വിസ്മയ

'സിജെപി പ്രക്ഷോഭത്തിനിടെ ജന്തര്‍മന്തറില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു'; രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പൊലീസ് തകര്‍ത്തു