Influenza cases on the rise in Kerala; 19 deaths this year  പ്രതീകാത്മക ചിത്രം
Kerala

പനിയിൽ വിറച്ച് കേരളം; ഈ മാസം പത്ത് ദിവസത്തിനുള്ളിൽ ആറ് പനി മരണം

കേരളത്തിൽ പകർച്ച പനി കേസുകൾ വർദ്ധിക്കുന്നതായി കണക്കുൾ കാണിക്കുന്നു. ഈ വർഷം ആദ്യത്തെ ഏഴ് മാസമാകുമ്പോൾ പകർച്ചപനി മൂലം 19 മരണമാണ് റിപ്പോർട്ട് ചെയ്തത്.

അന്ന ജോസ്

സംസ്ഥാനത്ത് വൈറൽ പനി (ഇൻഫ്ലുവൻസ വൈറസ്) കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ സംസ്ഥാനത്ത് 382 കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇതുവരെ പനിമൂലം19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,857 പകർച്ച പനികേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

പാരിസ്ഥിതിക ഘടകങ്ങളാലും മറ്റ് കാരണങ്ങളാലും ഉണ്ടാകുന്ന സീസണൽ രോഗമാണ് ഇൻഫ്ലുവൻസ, പനിയും ശരീരവേദനയും സാധാരണ ലക്ഷണങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ, കാൻസർ, പൊണ്ണത്തടി എന്നിവയുള്ള പ്രായമായവരിലും യുവാക്കളിലും മറ്റുള്ളവരേക്കാൾ ഇൻഫ്ലുവൻസ ഗുരുതരമായ ആഘാതം സൃഷ്ടിക്കാം.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഗവേഷണ സെല്ലിന്റെ കൺവീനറായ ഡോ. രാജീവ് ജയദേവന്റെ അഭിപ്രായത്തിൽ, മൂന്ന് തരം ഇൻഫ്ലുവൻസ വൈറസുകൾ ഇപ്പോൾ കേരളത്തിൽ കാണുന്നുണ്ട്.

"H1N1, H3N2 (ഇവ രണ്ടും ഇൻഫ്ലുവൻസ A വിഭാഗത്തിൽ പെടുന്നു), ഇൻഫ്ലുവൻസ B യും ഉൾപ്പടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ, മറ്റ് സാധാരണ വൈറൽ പനി ലക്ഷണങ്ങൾ പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ, ബഹുഭൂരിപക്ഷം കേസുകളും രോഗനിർണയം നടത്താതെ പോകുന്നു," ഡോ. രാജീവ് പറഞ്ഞു.

പനിയും പനി മൂലമുള്ള മരണനിരക്കും വർധിക്കാൻ കാരണം അനുബന്ധ രോഗങ്ങളുടെ വ്യാപനമാണെന്ന് പൊതുജനാരോഗ്യ വിദഗ്‌ദ്ധനായ ഡോ. ബി. ഇക്ബാൽ ചൂണ്ടിക്കാട്ടി.

"പ്രായമായവരിലും യുവാക്കളിലും കൂടുതൽ ആളുകൾ പ്രമേഹം, രക്താതിമർദ്ദം, കാൻസർ എന്നിവയുൾപ്പെടെയുള്ള അനിയന്ത്രിതമായ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. കേരളത്തിൽ 40% പേർ മാത്രമാണ് പ്രമേഹത്തെ ശരിയായി നിയന്ത്രിക്കുന്നത്. അമിതവണ്ണവും ഈ സാഹചര്യത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്," ഡോ. ഇക്ബാൽ പറഞ്ഞു.

വ്യക്തിപരമായ ഘടകങ്ങളനുസരിച്ച് ഓരോ രോഗിയിലും രോഗത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നു."മറ്റ് രോഗങ്ങളുള്ളവരിലും പ്രായമായവരിലും ഈ അവസ്ഥ മരണത്തിന് പോലും കാരണമായേക്കാം. രോഗ ബാധിത വ്യക്തി ആരോഗ്യപരമായി ദുർബലനാണെങ്കിൽ, ആഘാതം കൂടുതലായിരിക്കും," ഡോ. രാജീവ് പറഞ്ഞു.

കോവിഡിൽ നിന്ന് വ്യത്യസ്തമായി, ഇൻഫ്ലുവൻസയ്ക്ക് ഫലപ്രദമായ ചികിത്സയുണ്ട്, ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു ഫ്ലൂ ടെസ്റ്റ് നടത്തി ആൻറിവൈറൽ മരുന്നകൾ ഉപയോഗിച്ച് ചികിത്സ തേടുന്നതാണ് നല്ലതെന്ന് ഡോക്ടർ ഇക്ബാൽ പറഞ്ഞു.

"സംസ്ഥാനത്ത് ഇൻഫ്ലുവൻസ പരിശോധനയ്ക്ക് വിധേയരാകുന്ന ആളുകളുടെ എണ്ണം കുറവാണ്. പരിശോധനകൾ രോഗം തിരിച്ചറിയാൻ സഹായിക്കും. 48 മണിക്കൂറിനുള്ളിൽ ആന്റിവൈറലുകൾ കഴിക്കുന്നത് ഫലപ്രദമാണ്. ചികിത്സയും മുൻകരുതലുകളും വൈറസിന്റെ വ്യാപനവും മരണവും തടയാൻ സഹായിക്കും," അദ്ദേഹം പറഞ്ഞു.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അടുത്തിടെ പുറത്തിറക്കിയ സീസണൽ ഇൻഫ്ലുവൻസയെക്കുറിച്ചുള്ള ഡാറ്റ പ്രകാരം, ഈ വർഷം ഏപ്രിൽ 30 വരെ ഇൻഫ്ലുവൻസ എ മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 2025 ലെ ആദ്യ നാല് മാസങ്ങളിൽ എട്ട് മരണങ്ങൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

With 19 deaths and 1,857 cases reported so far this year, the state is witnessing a surge in influenza virus infection. In the first nine days of July, the state reported 382 cases and six deaths.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT