Kerala Police 
Kerala

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്‍തുടരുന്നതിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. എസ്‌ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്‍, ഇസി യദുകൃഷണന്‍, പിഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.

ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്‍തുടരുന്നതിനിടെയാണ് സംഭവം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂര്‍ ഡിഐജി ടി നാരായണനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Injured victims not taken to hospital after being hit by police jeep; 4 officers, including an SI, suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്