വിഡി സതീശന് വേണ്ടിയുള്ള പ്രകടനം  
Kerala

ഡിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അടി; സതീശന്‍ അനകുലികള്‍ പ്രസിഡന്റിനെതിരെ; പ്രതിരോധിച്ച് കെസി അനുകൂലികള്‍

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര്. ഡിസിസി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെസി അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചു.

വിഡി സതീശന്‍ അനുകൂല പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ബ്ലോക്ക് ജനറല്‍ സെക്രട്ടറി റോബിന്‍ മൈലാടിയാണ് ഡിസിസിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. കെസി വേണുഗോപാല്‍ പക്ഷക്കാരിയായ കെപിസിസി ജനറല്‍ സെക്രട്ടറി ഇതിനെ എതിര്‍ത്തതോടെ ഗ്രൂപ്പില്‍ തര്‍ക്കമായി. പിന്നാലെയായിരുന്നു പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത്.

ഡിസിസി നടപടിക്കെതിരെ എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. പ്രവര്‍ത്തകരുടെ വൈകാരികത മനസ്സിലാക്കണം. പ്രവര്‍ത്തകര്‍ വീട് കയറി വോട്ട് ചോദിച്ചത് കൊണ്ടാണ് ജയിച്ചത് എന്നും എം പി പറഞ്ഞു. ധൃതിട്ടുള്ള നടപടിയെടുക്കല്‍ അപക്വമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഒരു കൂട്ടം പ്രവര്‍ത്തകര്‍ സിപി മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ച അനന്തമായി നീണ്ടാല്‍ ഇടുക്കി ഡിസിസി കലാപം ഇനിയും ഉണ്ടായേക്കും.

Internal Feud Erupts in Idukki DCC Following Disciplinary Action Against V.D. Satheesan Supporters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

അമ്മ മരിച്ചപ്പോള്‍ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് ആ സന്യാസി; വെളിപ്പെടുത്തി ഗോവിന്ദ

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

കാമുകിയുടെ കൈ പിടിച്ച് നിൽക്കുന്നതിനിടെ തൊട്ടരികിൽ ബിക്കിനി ധരിച്ച യുവതി; 'റോ‍ഡ്രി' തിരിഞ്ഞു നോക്കി!