International Drama Festival image credit: International Theatre Festival of Kerala
Kerala

അന്താരാഷ്ട്ര നാടകോത്സവം: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് നാളെ ( തിങ്കളാഴ്ച) 12 ന്‌ ആരംഭിക്കും.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് നാളെ ( തിങ്കളാഴ്ച) 12 ന്‌ ആരംഭിക്കും. https://theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

90 രൂപയാണ് ടിക്കറ്റ് വില. ഒരാൾക്ക് ഒരു നാടകത്തിന്റെ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. പണം അടച്ചുകഴിഞ്ഞാൽ ടിക്കറ്റ് വാട്‌സ്ആപ്പ്, മെയിൽ വഴി ലഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് കാരണം പണം ഡെബിറ്റായിട്ടും ടിക്കറ്റ് കൺഫോം ആകാതെ വന്നാൽ,ആ തുക നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കുക. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് നാടകം കാണാം.

International Drama Festival: Online ticket booking from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT