മലപ്പുറം: നാല് വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ. ഭർത്താവിന്റ വീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ എത്തിയ ശേഷമാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്. തലപ്പാറയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീടായ ചെനക്കലങ്ങാടിയിലെ വീട്ടിലെത്തിയ യുവതി മാർച്ച് 27നാണ് കാമുകനൊപ്പം പോയത്.
പെൺകുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് ബാലനീതി നിയമ പ്രകാരം യുവതിക്കെതിരെ നടപടിയെടുത്തത്. യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവാവുമായി ഓൺലൈൻ വഴിയാണ് യുവതി പരിചയപ്പെട്ടത്. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates