intuc worker rajan and co workers from wayand Mullankolli join citu 
Kerala

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര്‍ വിഷ്ണുവിന്റെ പിതാവാണ് 22 വര്‍ഷത്തെ സജീവ ഐഎന്‍ടിയുസി ബന്ധം അവസാനിപ്പിച്ച് ഇടത് തൊഴിലാളി യൂണിന്റെ ഭാഗമായത്

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഐഎന്‍ടിയുസി വിലക്കിയ വയനാട് മുള്ളന്‍കൊല്ലിയിലെ രാജന്‍ ഇനി സിഐടിയുവിന്റെ ഭാഗം. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര്‍ വിഷ്ണുവിന്റെ പിതാവാണ് 22 വര്‍ഷത്തെ സജീവ ഐഎന്‍ടിയുസി ബന്ധം അവസാനിപ്പിച്ച് ഇടത് തൊഴിലാളി യൂണിന്റെ ഭാഗമായത്.

രാജന് ഒപ്പം ഏട്ടോളം സഹപ്രവര്‍ത്തകരും ഐഎന്‍ടിയുസി ബന്ധം അവസാനിപ്പിച്ച് സിഐടിയുവില്‍ ചേര്‍ന്നു. രാജന് ഒപ്പം ഐഎന്‍ടിയുസി വിട്ടെത്തിയ ഷാജി, ബാബു, ജെയിംസ്, കാദര്‍, ജോസൂട്ടി, മനോജ്, ഇബ്രായി, ഷാജി എന്നിവര്‍ക്ക് പുല്‍പ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.

എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായ വിഷ്ണു മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡ് പത്താണിക്കുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ലോഡിങ് തൊഴിലാളിയായ രാജന്‍ ജോലിക്കെത്തിയപ്പോള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. മകനെ സ്ഥാനാര്‍ത്ഥി ആക്കിയതിലാണ് തന്നെ വിലക്കിയതെന്നും താന്‍ കോണ്‍ഗ്രസിനെതിരെയോ ഐഎന്‍ടിയുസിക്ക് എതിരെയോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജന്‍ വെളിപ്പെടുത്തിയിരുന്നു. മകന്റെ രാഷ്ട്രീയം മകന്റെ സ്വാതന്ത്ര്യമാണെന്നും രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

intuc worker rajan and co workers from wayand Mullankolli join citu : Complaint alleges that father was banned from working after son contest election in wayanad Mullankolli.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

എസ് എൻ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ; അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാല: എം എഡ് പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി

തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

53 റണ്‍സിനിടെ വീണത് 5 വിക്കറ്റുകള്‍; പൊരുതിക്കയറി ദക്ഷിണാഫ്രിക്ക; ഇന്ത്യ എയ്ക്ക് വിജയ ലക്ഷ്യം 286 റണ്‍സ്

SCROLL FOR NEXT