V D Satheesan file
Kerala

1.22 കോടിയുടെ നിക്ഷേപം, 24 ലക്ഷത്തിന്റെ കടബാധ്യത; വി ഡി സതീശന്റെ സ്വത്ത് വിവരങ്ങള്‍

സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി 1.22 കോടിയുടെ നിക്ഷേപമുണ്ടെന്ന് സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്.

പണമായി പ്രതിപക്ഷ നേതാവിന്റെ കൈവശം 64,000 രൂപ. ഭാര്യയുടെ പക്കല്‍ 9000 രൂപ. സതീശന് 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവുമുണ്ട്. മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുണ്ട്.

വീടും സ്ഥലങ്ങളുമുള്‍പ്പെടെ 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളുണ്ട്. പറവൂരിലെ 30 സെന്റ് സ്ഥലവും വീടും ജന്മദേശമായ നെട്ടൂരിലെ 33.5 സെന്റ് സ്ഥലവും ഉള്‍പ്പെടെയാണിത്. ഭാര്യയുടെ പേരില്‍ പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുള്ള സ്ഥലമുണ്ട്. 24,00635 രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയുടെ പേരില്‍ 17,45,00 രൂപയുടെ ബാധ്യതയുണ്ട്. വിവിധ കോടതികളിലായി 18 കേസുകള്‍ സതീശന്റെ പേരില്‍ നിലവിലുണ്ട്.

Investment of 1.22 crores, debt of 24,00635 rupees; Asset details of V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

90 ലക്ഷം വോട്ടുകള്‍ വെട്ടിയ 'എസ്‌ഐആര്‍ തല'; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

SCROLL FOR NEXT