ന്യൂഡല്‍ഹി: 'ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്' എന്ന തന്റെ ആത്മകഥയില്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം തന്നോട് പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വെളിപ്പെടുത്തയതിന് പിന്നാലെ; പിതാവിന്റെ ആഗ്രഹത്തെ ന്യായീകരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അനുഭവ സമ്പത്തുള്ള നേതാവ് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നതില്‍ തെറ്റ് എന്താണെന്നും തന്റെ പിതാവ് കൈവരിച്ച നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മകള്‍ പറഞ്ഞു. '2010ല്‍ അധികാരക്കൈമാറ്റം വേണമെന്ന് പ്രണബ് ആവശ്യപ്പെട്ടു. അതുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും' സോണിയ ആത്മകഥയില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ 2010-ല്‍ നടത്തിയ സംഭാഷണത്തിനിടയില്‍ പ്രധാനമന്ത്രിയാകാനുള്ള തന്റെ നീണ്ടനാളായുള്ള ആഗ്രഹം സൂചിപ്പിച്ചിരുന്നുവെന്നും, 'ഉന്നത തലത്തില്‍ ഒരു മാറ്റത്തിന് സമയമായി' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സോണിയയുടെ ആത്മകഥയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മകള്‍ രംഗത്തുവന്നത്.
'ഇതില്‍ ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി?. രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള പതിറ്റാണ്ടുകളുടെ അനുഭവവും പരിചയവും ഉള്ള ഒരാള്‍ ഇത്തരത്തില്‍ ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? 'ഒരിക്കല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എല്ലാ രാഷ്ട്രീയക്കാരനും ഇത്തരമൊരു ആഗ്രഹമുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി' ശര്‍മ്മിഷ്ഠ സാമുഹിക മാധ്യമത്തില്‍ കുറിച്ചു. ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്ന തന്റെ പിതാവിന് പദവികളൊന്നും ആരും തളികയില്‍ വച്ച് നീട്ടിയതല്ല. സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് എല്ലാ നേടിയതെന്നും ശര്‍മിഷ്ഠ പറഞ്ഞു.
ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും ഇത്തരം ഒരു ആഗ്രഹം വച്ചുപുലര്‍ത്താനും അത് തന്നോട് എങ്ങനെ സൂചിപ്പിക്കാന്‍ ധൈര്യമുണ്ടായി എന്നതാണോ സോണിയാജിയെ ഞെട്ടിച്ചതെന്നും ശര്‍മിഷ്ഠ ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി പദം കിട്ടാത്തതില്‍ പിതാവിന് ആരോടും ഒരു പരിഭവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ പ്രായോഗികമായി ചിന്തിക്കുന്ന, ഉള്‍ക്കാഴ്ചയുള്ള വ്യക്തിയായിരുന്നെന്നും ശര്‍മ്മിഷ്ഠ കൂട്ടിച്ചേര്‍ത്തു.
2010ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരവുമായി പ്രണബിന് കടുത്ത അഭിപ്രായ ഭിന്നതയുണ്ടായി. തന്റെ അമര്‍ഷം പ്രകടിപ്പിച്ച ശേഷം നേതൃമാറ്റം വേണമെന്ന് പ്രണബ് ആവശ്യപ്പെട്ടതായും സോണിയ ആത്മകഥയില്‍ പറയുന്നു. 'പ്രധാനമന്ത്രി പദമെന്ന പ്രണബിന്റെ ദീര്‍ഘകാല സ്വപ്നമാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് എനിക്ക് മനസിലായി. ഞാന്‍ മെല്ലെ വിഷയം മാറ്റി. അദ്ദേഹം നിരാശനായി. പക്ഷേ ഒരിക്കലും അദ്ദേഹം ആ ആവശ്യം എനിക്കെതിരെ എടുത്തുപയോഗിച്ചില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് 2012-ല്‍ യുപിഎ സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്യുകയും, അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു' സോണിയ ചൂണ്ടിക്കാട്ടി.
താന്‍ പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എക്കാലവും അഗാധമായ പാണ്ഡിത്യവും അറിവുമുള്ള ഒരു രാഷ്ട്രീയക്കാരനായി നിലകൊണ്ട അദ്ദേഹവുമായി വെറുതെ സംസാരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും സോണിയ പറയുന്നു. യുപിഎ ഭരണകാലത്ത് യഥാര്‍ത്ഥ അധികാരം കയ്യാളിയിരുന്നത് താനാണെന്ന ആരോപണങ്ങളെ തള്ളിയ സോണിയ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ചിലര്‍ ബിജെപിയുടെ ആരോപണത്തിന് ആയുധംനല്‍കിയെന്നും പുസ്തകത്തില്‍ കുറിച്ചു. 'വര്‍ഷങ്ങളായി ഇതിലും മോശമായ ആരോപണങ്ങള്‍ക്ക് വിധേയയായിട്ടുണ്ടെങ്കിലും, ഞാന്‍ ഔദ്യോഗിക ഫയലുകള്‍ പരിശോധിക്കുകയായിരുന്നു എന്ന കെട്ടിച്ചമച്ച കഥയാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. നിയമങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ എപ്പോഴും കര്‍ശനമായിരുന്നു, ഈ കാലയളവില്‍ അത് വളരെ കൂടുതലായിരുന്നു' സോണിയ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates