പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 56 കേസുകള്‍

4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തോക്കു ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 ല്‍ ഇത് 121 ആയിരുന്നു. 2022ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ കൈയില്‍ വെടിയേറ്റു. കാറില്‍ രക്ഷപ്പെട്ട വനിതാ ഡോക്ടറെ പിന്നീട് അറസ്റ്റ് ചെയ്തു. 2021ല്‍ ഇത്തരത്തിലുള്ള അഞ്ച് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില. 20ജൂളില്‍ കൂടുതല്‍ ആവശ്യമുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. പഞ്ച എന്നറിയപ്പെട്ടുന്ന നാടന്‍ തോക്കുകള്‍ ബിഹാറില്‍ നിന്നാണ് വരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌പോര്‍ട്‌സിനും സ്വയം പ്രതിരോധത്തിനുമായി സാധാരണയായി ഉപയോഗിക്കുന്ന എയര്‍ഗണ്‍ എളുപ്പത്തില്‍ വാങ്ങാവുന്നതും ലൈസന്‍സ് ആവശ്യമില്ലാത്തതും ആണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ പ്രധാനമായും എയര്‍ഗണ്‍ ഉപയോഗിക്കുന്നതിന്റെ കാരണമിതാണ്. മിക്ക എയര്‍ഗണുകളുടേയും വില്‍പ്പന ഓണ്‍ലൈനായാണ്. ഇത് തോക്ക് ഉടമകളെ കണ്ടെത്താന്‍ വളരെ പ്രയാസമുണ്ടാക്കുന്നതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT