Is your marriage broken? Are you entitled to compensation? Know the legal aspects AI
Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയോ? നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ; നിയമവശങ്ങള്‍ അറിയാം

കേവലം വിവാഹ വാഗ്ദാനം പാലിച്ചില്ല എന്ന കാരണം കൊണ്ടുമാത്രം ഇന്ത്യയില്‍ നഷ്ടപരിഹാരം അനുവദിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

വിവാഹ നിശ്ചയം കഴിഞ്ഞോ വിവാഹത്തിന് തൊട്ടുമുമ്പോ വിവാഹത്തില്‍ നിന്ന് പിന്‍മാറിയാല്‍ പലപ്പോഴും ആളുകള്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കപ്പെടാറുണ്ട്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴോ, അല്ലെങ്കില്‍ കല്യാണത്തലേന്നോ കല്യാണ ദിവസമോ ഒക്കെയാണ് ഈ പിന്‍മാറ്റമെങ്കില്‍ കാര്യങ്ങള്‍ ആകെ പ്രശ്‌നഭരിതമാകും. ഈ അവസ്ഥയില്‍ ആകെ ചെയ്യാന്‍ കഴിയുന്നത് നിയമപരമായി സമീപിക്കുക എന്നതാണ്. ഇത്തരത്തില്‍ വിവാഹത്തില്‍ നിന്ന് വരനോ വധുവോ വിവാഹത്തില്‍ നിന്ന് പിന്‍മാറിയാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം.

എന്നാല്‍ കേവലം വിവാഹ വാഗ്ദാനം പാലിച്ചില്ല എന്ന കാരണം കൊണ്ടുമാത്രം ഇന്ത്യയില്‍ നഷ്ടപരിഹാരം അനുവദിക്കില്ല. ചില പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമപരമായ നടപടികള്‍ സാധ്യമാകുക. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പ്രധാന വഴികള്‍

സാമ്പത്തിക നഷ്ടവും ചെലവുകളും

വിവാഹത്തിനായി വസ്ത്രങ്ങള്‍, ഹാളുകള്‍, യാത്രകള്‍ തുടങ്ങിയവയ്ക്കായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍, ആ തുക തിരികെ ലഭിക്കുന്നതിനായി സിവില്‍ കോടതിയെ സമീപിച്ച് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാം. ഇതിനായി കൃത്യമായ ബില്ലുകളും രസീതുകളും തെളിവായി ഹാജരാക്കേണ്ടതുണ്ട്. എത്രയധികം രൂപ നഷ്ടപ്പെട്ടോ അതിനെല്ലാമായി സിവില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാവുന്നതാണ്.

വിവാഹ മോതിരവും സമ്മാനങ്ങളും

വിവാഹ വാഗ്ദാനത്തിന്റെ ഭാഗമായി കൈമാറിയ സമ്മാനങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, പണം അല്ലെങ്കില്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ തിരികെ നല്‍കാന്‍ ഇരുവിഭാഗത്തിനും നിയമപരമായ ബാധ്യതയുണ്ട്

വഞ്ചനയും മാനസിക പീഡനവും

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, അല്ലെങ്കില്‍ സാമൂഹികമായി അപമാനിക്കുക തുടങ്ങിയവ നടന്നാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പകാരം, വ്യാജ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി തെളിയിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസുകള്‍ വരെ ഫയല്‍ ചെയ്യാം. ഇനി വിവാഹം കഴിക്കുന്ന വരനോ വധുവോ അപ്രത്യക്ഷമായാലും നിയമത്തില്‍ പരിഹാരമുണ്ട്. ആരാണോ പറ്റിക്കുന്നത് അവര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 318 പ്രകാരം ചീറ്റിങ് കേസ് ഫയല്‍ ചെയ്യാം.

മാനനഷ്ടക്കേസ്

വരനോ വധുവോ ആരുമായിക്കോട്ടേ മാനസികമായിട്ടുള്ള ബുദ്ധിമുട്ട്, സമൂഹത്തില്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള നാണക്കേട് നിങ്ങള്‍ക്കുണ്ടായിട്ടുള്ള ചെലവ് എല്ലാം വിലയിരുത്തിയാവും കോടതി വിധി പറയുക. സമൂഹത്തില്‍ ഉണ്ടായ മാനനഷ്ടത്തിന് സെക്ഷന്‍ 356 ബിഎന്‍എസ് പ്രകാരം ഡിഫമേഷന് കേസ് ഫയല്‍ ചെയ്യാം.

Is your marriage broken? Are you entitled to compensation? Know the legal aspects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

'മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!'; 'കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ', വ്യാജ വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ്

'ഉര്‍വശി ചേച്ചി ക്ഷമിക്കണം'; 'കടുകു വറ' സീനുമായി വിദ്യ ബാലന്‍; രണ്ടാളും ഒരുമിച്ചൊരു സിനിമ വേണമെന്ന് ആരാധകര്‍

​'ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റിയടിച്ച് ചുമ്മാ നിൽക്കുകയല്ലേ... ശരീരം അനക്കി കളിക്കാൻ പറയു!'

'പച്ച പാവാടയും വെള്ള ഷർട്ടുമിട്ട് സ്കൂളിൽ പോകുന്ന കുട്ടിയെ കണ്ടിട്ടുണ്ടെന്ന്' മോഹൻലാൽ; 'അത് നുണയല്ലേ' എന്ന് ചിത്ര, ഒടുവിൽ ലാലേട്ടന്റെ കള്ളച്ചിരി