മഴ ( Heavy rain : Yellow alert ) 
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്.

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Isolated heavy rains likely in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശശി തരൂര്‍ ഓന്ത്, കെസി ഗുണ്ട, സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറും'; പിണറായി തുടരുമെന്ന് പറഞ്ഞത് വെറുതേയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: പ്രിയ പൂനിയയുടെ സെഞ്ച്വറിയിൽ കേരളം വീണു, ഡൽഹിയുടെ വിജയം 98 റൺസിന്

ആറ്റുകാല്‍ പൊങ്കാല: തുറന്നിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്, സ്ഥാപനങ്ങള്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം, ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം

'ആരെയും അന്ധമായി വിശ്വസിക്കരുത്' : വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി

'ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒമാരും തൊഴിൽരഹിതരായേനെ' വൈറലായി മുൻ സിഇഒയുടെ ട്വീറ്റ്

SCROLL FOR NEXT