പെണ്‍കുട്ടിയുടെ മൃതദേഹം മാറ്റുന്നു, പ്രതി അസ്ഫാക്/ഫയല്‍ 
Kerala

'അസ്ഫാക് ആലുവയില്‍ എത്തിയിട്ട് മൂന്നുമാസം; സ്ഥിരം മദ്യപാനി, ജോലിക്ക് പോകാറില്ല'

ആലുവയില്‍ അഞ്ച് വയസ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ അഞ്ച് വയസ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അസ്ഫാക് ആലുവയില്‍ വന്നിട്ട് മൂന്നുമാസമായെന്ന പ്രദേശവാസിയായ കടയുടമ ബിനു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ ആലുവയില്‍ എത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്. 

സ്ഥിരമായി മദ്യപിക്കുന്ന അസ്ഫാക് ജോലിക്ക് പോകാറില്ല. എന്നും മദ്യപിച്ചെത്തി ബഹളം വെക്കും. ഇന്നലെ വൈകുന്നേരം 6 മണിയോടെ തന്റെ കട വരാന്തയില്‍ മദ്യപിച്ച് ബോധമില്ലാതെ അസഫാക് ഉണ്ടായിരുന്നുവെന്നും ബിനു സ്ഥിരീകരിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷമാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോള്‍ വിവരം പൊലീസിന് കൈമാറിയെന്നും ബിനു വിശദീകരിച്ചു. അസ്ഫാക് ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബിനു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഡോക്ടറെ കണ്ടത്. മരുന്ന് കുറിപ്പടി ഇയാള്‍ തന്റെ കടവരാന്തയിലാണ് ഉപേക്ഷിച്ചിരുന്നതെന്നും ബിനു വിശദീകരിച്ചു.

അതേസമയം, കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്.

കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് നല്‍കും.

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ടുദിവസം മുന്‍പ് താമസിക്കാനെത്തിയ അസ്ഫാക് എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാന്‍ അദ്യം അസ്ഫാക് തയ്യാറായില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

സലിംകുമാറിന് വിടചൊല്ലി കേരളം, ബന്ധുനിയമന വിവാദത്തിൽ രാജി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT