Kerala

'എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ദുരുപയോ​ഗിക്കും'- പൊലീസ് നിയമ ഭേദ​ഗതിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ദുരുപയോ​ഗിക്കും- പൊലീസ് നിയമ ഭേദ​ഗതിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരള സർക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിയമ ഭേദഗതി നിർദയമാണെന്നും എതിരഭിപ്രായത്തെ നിശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷൺ പറഞ്ഞു.

ഐടി നിയമത്തിലെ സമാനമായ സെക്ഷൻ 66എ റദ്ദ് ചെയ്യപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം. പൊലീസ് നിയമത്തിൽ 118എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് ഭേദഗതി. 

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ച് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ലെ ഐ.ടി. ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT