A Suresh 
Kerala

വിഎസിന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്; അരുൺ വന്നാൽ പിന്മാറും: എ സുരേഷ്

'തെരഞെടുപ്പിന് ശേഷം എന്ത് എന്ന് ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല'

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ വിഎസ് അച്യുതാനന്ദന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിഎസിന്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ മകൻ അരുൺ കുമാർ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞെടുപ്പിന് ശേഷം എന്ത് എന്ന് ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. ജയവും തോൽവിയും പ്രശ്നമല്ലെന്നും സുരേഷ് വ്യക്തമാക്കി.

എന്തായാലും സിപിഎം വിമതർക്കൊപ്പം നിൽക്കില്ല. അവരുടെ കൺവെൻഷനിൽ പങ്കെടുക്കില്ല. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രയാസമില്ലെന്നും സുരേഷ് പറഞ്ഞു. വിഡി സതീശൻ നയിക്കുന്ന യു‍ഡിഎഫ് ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

VS's former PA A Suresh says it will be difficult to contest against VS Achuthanandan's son in Malampuzha constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

സോഷ്യൽ മീഡിയ റീൽ താരം ​'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ

'യുറീക്ക'യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

'ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം'; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

SCROLL FOR NEXT