ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

'അപ്പ മരിച്ചിട്ട് 22 ദിവസം കഴിഞ്ഞതേയുള്ളു, എന്നാലും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നിറവേറ്റും'; ആദ്യ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.

Author : സമകാലിക മലയാളം ഡെസ്ക്


പുതുപ്പള്ളി: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  പിതാവ് 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വലിയൊരു ചലഞ്ച് ആണ്. പാര്‍ട്ടി വലിയ ചലഞ്ചാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

സാധാരണക്കാരന്റെ ജീവിതം മാറ്റുന്നതാണ് വികസനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടുത്തെ എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ വികസന പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. ഇത് ജനങ്ങള്‍ ഓര്‍ക്കും. 

അപ്പ മരിച്ചതിന് ശേഷമുണ്ടാകുന്ന തെരഞ്ഞെടുപ്പാണ്. ആളുകള്‍ക്ക് ആ വികാരമുണ്ട്. അതുപോലെ തന്നെ രാഷ്ട്രീയമായ പോരാട്ടം കൂടിയാണ്. ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. ആ സര്‍ക്കാരിനുള്ള വിധിയെഴുത്താവും. എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ. വലിയ ആഘാതം ഏറ്റ സമയമാണ്. പിതാവ് മരിച്ച് 22 ദിവസം കഴിഞ്ഞതേയുള്ളു. അതിന്റെയൊരു ഖേദം മനസ്സിലുണ്ട്. ഇല്ലായെന്ന് പറയാന്‍ പറ്റില്ല, പക്ഷേ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചാല്‍ അത് നിറവേറ്റും.-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT