TP Ramakrishnan ടെലിവിഷന്‍ ചിത്രം
Kerala

'എകെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലാകാം'; ജമാഅത്തെ ഇസ്ലാമി പരാമര്‍ശം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് അധികാരത്തില്‍ പോലും എത്താനുള്ള സാഹചര്യം ഇല്ല. പിന്നെങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയെ ചാരിയൊരു അഭിപ്രായം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ നടത്തിയ പ്രതികരണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന അഭിപ്രായം മുന്നണിയ്‌ക്കോ പാര്‍ട്ടിക്കോ ഇല്ലെന്നാണ് ടിപി രാമകൃഷ്ണന്റെ നിലപാട്.

യുഡിഎഫ് അധികാരത്തില്‍ പോലും എത്താനുള്ള സാഹചര്യം ഇല്ല. പിന്നെങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയെ ചാരിയൊരു അഭിപ്രായം പറയുന്നത്. എകെ ബാലന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കണക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. വര്‍ഗീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്ന നേതാവാണ് എകെ ബാലന്‍. അദ്ദേഹത്തിന്റെ ഇത്തരം ഒരു പ്രതികരണം ശ്രദ്ധയില്‍പെട്ടിട്ടില്ല. എകെ ബാലന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടിരിക്കാനാണ് സാധ്യത എന്നും ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.

അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. ബാലന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഭൂരിപക്ഷ സമുദായത്തില്‍ മുസ്ലീം വിരുദ്ധവികാരം ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മുമ്പ് നടത്തിയ തന്ത്രമാണ്, എകെ ബാലന്‍ ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് ജമാ അത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന പ്രസ്താവനയാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. മതസംഘടനയ്ക്കെതിരെ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ്. അതിനാല്‍ വിവാദ പ്രസ്താവന ബാലന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയും, പരസ്യമായി മാപ്പു പറയുകയും വേണമെന്ന് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.

Jamaat-e-Islami controversy LDF convener TP Ramakrishnan rejected the response made by AK Balan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിസിടിവി ദൃശ്യം നിര്‍ണായകമായി; തിരികെ കാറില്‍ കയറുമ്പോള്‍ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉള്ളി നിസ്സാരക്കാരനല്ല, മുടികൊഴിച്ചിലും താരനും അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

SCROLL FOR NEXT