Sriram Venkitaraman 
Kerala

ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ്; ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സ്വാധീനം: ഹിന്ദു ഐക്യവേദി

ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബു. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്. ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നുവെന്നും ആര്‍ വി ബാബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്നും ആര്‍ വി ബാബു ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മന്ത്രി ടി സിദ്ധിക്കിനൊപ്പം വാര്‍ത്ത സമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ്. തന്റെ ജോലിയുടെ ഭാഗമായിട്ടാണ് ശ്രീറാം മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത് . ഒരു മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത് . എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു കുറ്റാരോപിതന്‍ മാത്രമാണ് എന്ന സത്യം മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാത്തതല്ല . ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയില്‍ അയാള്‍ കുറ്റക്കാരനല്ല . ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു വശത്ത് ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സര്‍വ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ .

RV Babu's Post

Jamaat-e-Islami influence behind protests against Sriram Venkitaraman: Hindu Aikya Vedi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ : ഈ മാസം 16 വരെ സാവകാശം; അതുവരെ മറ്റ് ഉത്തരവുകള്‍ പാടില്ലെന്ന് ഹൈക്കോടതി

കോഹ്‌ലിക്ക് പരിക്ക്, രോഹിത് മെഡിക്കൽ ക്ലിയറൻസ് നേടിയില്ല; ഇരുവരും അഫ്ഗാൻ പരമ്പരക്കില്ല ?

'പൃഥ്വിരാജിനെ വച്ച് ചെയ്യുന്നത് ഫെസ്റ്റിവൽ പടം; എനിക്കൊരു വാക്ക് രാജു തന്നിട്ടുണ്ട്'

'സിനിമയിൽ നിന്ന് വരുന്നവർക്ക് വലിയ സ്വപ്നങ്ങളുണ്ടാകും; വിജയ് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും'

SCROLL FOR NEXT