മാവോയിസ്റ്റ് രൂപേഷ് - Jailed Maoist leader Roopesh ഫയല്‍
Kerala

മഞ്ഞപ്പിത്തം; മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശുര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ (Jailed Maoist leader Roopesh) ആരോഗ്യ നില ഗുരുതരം. മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടര്‍ന്ന് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്റെ 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മെയ് 22ന് വൈകുന്നേരം മുതല്‍ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയില്‍ കഴിയുന്ന രൂപേഷിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല.നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും