ജെഡിഎസ് യോ​ഗം/ ഫെയ്സ്ബുക്ക് 
Kerala

ജെഡിഎസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍; തുടര്‍നടപടികൾ നിർണായകം

ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ കേരള ഘടകം തള്ളിപ്പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനതാദള്‍ സെക്കുലര്‍ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപിയെ പിന്തുണയ്ക്കാന്‍ ദേവഗൗഡയും ദേശീയ നേതൃത്വവും തീരുമാനം കൈക്കൊണ്ട സാഹചര്യത്തിലാണ് അടിയന്തര യോഗം. 

മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ മാത്യു ടി തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ കേരള ഘടകം തള്ളിപ്പറഞ്ഞിരുന്നു. 

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി രൂപീകരണം അല്ലെങ്കില്‍ ലയന സാധ്യത എന്നീ രണ്ടു വഴികളാണ് ജെഡിഎസിന് മുന്നിലുള്ളത്.  പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഇതുസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. 
വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നണിക്ക് അതൃപ്തി ഉണ്ടാക്കാത്ത വിധം നിലപാട് എടുക്കാനാണ് നേതാക്കളുടെ നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT