ഹോർമുസിൽ നിന്ന് രക്ഷപ്പെട്ട ജെറിൻ PTI
Kerala

മരണം കണ്‍മുന്നില്‍, തിരികെ വീട്ടിലെത്തി, ഹോര്‍മുസില്‍ കുരുങ്ങിയ മലയാളി; 'കെസിക്കും ചെന്നിത്തലയ്ക്കും നന്ദി'

40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ചാണ് കഴിഞ്ഞതെന്ന് ജെറിന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട് : യുദ്ധത്തെത്തുടര്‍ന്ന് ഇറാനിലെ ചരക്കുകപ്പലില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന പള്ളിപ്പാട് പറയങ്കേരി കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ ജെറിന്‍ ജോര്‍ജ് തിരികെ വീട്ടിലെത്തി.

മരണം നേര്‍ക്കുനേര്‍ കണ്ടിടത്തുനിന്നാണ് ജെറിന്‍ രക്ഷപ്പെട്ടെത്തിയത്. കെസി വേണുഗോപാല്‍ എംപിയും രമേശ് ചെന്നിത്തല എംഎല്‍എയും നടത്തിയ ഇടപെടലിലാണ് മടക്കം സാധ്യമായതെന്ന് കുടുംബം പറഞ്ഞു.

അര്‍മീനിയയില്‍ നിന്നു മുംബൈയിലേക്കും പിന്നീട് കൊച്ചിയിലേക്കും എത്തിച്ചേരുകയായിരുന്നു. യുദ്ധം കനത്തതോടെ ഭയപ്പെട്ടായിരുന്നു കപ്പലില്‍ കഴിഞ്ഞതെന്ന് ജെറിന്‍ പറയുന്നു. പേടികാരണം അടുത്തടുത്തുള്ള മലയാളികളെല്ലാവരും ഒരേ കപ്പലിലായിരുന്നെന്നും 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ചാണ് കഴിഞ്ഞതെന്നും ജെറിന്‍ അനുഭവം പങ്കുവെച്ചു.

ഇറാനിയന്‍ കപ്പലിലെ എന്‍ജിന്‍ ടെക്‌നീഷ്യനായിരുന്നു ജെറിന്‍. ദുബായി കടപ്പുറത്തെത്തിയതോടെയാണ് ജെറിന്‍ സഞ്ചരിച്ച കപ്പലിനു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം തുടങ്ങിയത്. ദുബായിയിലിറങ്ങി നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും യുദ്ധം തടസ്സമായി.

Jerin George, a Malayali who was stranded on a cargo ship in Iran, returned home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

മഴ വല്ലപ്പോഴും പെയ്യുന്നത് നല്ലതിനല്ല; കഠിനമായ വേനലിനേക്കാള്‍ അപകടം: പഠനം

Kerala Election Results 2026 Live: അഞ്ച് ജില്ലകൾ തൂത്തുവാരി യുഡിഎഫ്, മൂന്നിടത്ത് എൽഡിഎഫിന് ഓരോ സീറ്റ്!

5 ജില്ലകളിൽ സമ്പൂർണ പരാജയം; ജനം പറഞ്ഞു... 'കടക്ക് പുറത്ത്!'

'പാര്‍ട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, കോടിയേരിയെ പോലൊരു സെക്രട്ടറിയെ കിട്ടില്ല'

SCROLL FOR NEXT