

പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് 'ഖലീഫ'. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിത 'ഖലീഫ'യെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ വളരെയധികം ആസ്വദിച്ച് ചെയ്ത ചിത്രമാണ് ഖലീഫയെന്ന് പൃഥ്വി പറഞ്ഞു.
ഖലീഫ പാക്ക്അപ്പ് പാർട്ടിയിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. "ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ. ഒരു മെയിൻസ്ട്രീം മാസ് മസാല കൊമേർഷ്യൽ സിനിമയൊരുക്കാൻ വളരെയധികം പാടാണ്. അത്തരം ഒരു ഴോണറിൽ ഒരു വലിയ സിനിമ ചെയ്തു, ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ട പോലെ എങ്ങനെ എടുക്കണം എന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെ എടുത്ത് ഇന്നിവിടെ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം.
എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം. ഖലീഫ ഒരു നല്ല സിനിമയാകട്ടെ, നല്ല തുടക്കമാകട്ടെ. 'ഖലീഫ' എന്ന സിനിമ ഒരുപാട് സ്വപ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു പ്രൊജക്ടായി മാറട്ടെ. നന്ദി".- പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഖലീഫയിൽ നടൻ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.
മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഖലീഫ പ്രേക്ഷകരിലേക്ക് എത്തുന്നത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റ് 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates