

പവൻ കല്യാൺ നായകനായെത്തി തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് 'ദെയ് കോൾ ഹിം ഒജി'. സുജീത്ത് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം 293 കോടി രൂപയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നടൻ അർജുൻ ദാസും പ്രധാന വേഷത്തിലെത്തിയിരുന്നു.
'ഒജി 2' വിലും അർജുൻ ദാസ് ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അർജുൻ. ഐഎഎൻഎസിനോടായിരുന്നു അർജുന്റെ പ്രതികരണം. താനും 'ഒജി 2' വിൽ ഉണ്ടാകമെന്നാണ് കരുതുന്നത് എന്നായിരുന്നു അർജുന്റെ പ്രതികരണം.
"ആദ്യ ഭാഗത്തിൽ അവളെ ബോംബെയിലേക്ക് കൊണ്ടുപോയി വിടാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതിനാൽ ഞാനും അതിൽ ഉണ്ടാകുമെന്ന് കരുതുന്നു. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതേയുള്ളൂ. ഷൂട്ടിങ് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലൊന്നും ഞങ്ങൾക്ക് വ്യക്തതയില്ല. പക്ഷേ പവൻ സാർ എന്നെ വിളിച്ചാൽ...
ഞാൻ ഇപ്പോൾ അദ്ദേഹത്തെ അണ്ണയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് അണ്ണയ വിളിച്ചാൽ ഞാൻ അവിടെ ഉണ്ടാകും. അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല".- അർജുൻ ദാസ് പറഞ്ഞു. പ്രിയങ്ക മോഹനായിരുന്നു ഒജിയിൽ നായികയായെത്തിയത്. ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates