ഇനി സിനിമ ചെയ്യുന്നില്ലെന്ന് നയന്‍താര; തിരിച്ചുകൊണ്ടു വന്നത് ആര്യ; 'രാജ റാണി'യില്‍ സംഭവിച്ചത് എന്തെന്ന് നടന്‍

ആര്യയ്ക്കും നയന്‍താരയ്ക്കുമൊപ്പം ജയ്, നസ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് രാജ റാണി
Arya, Nayanthara
Arya, Nayanthara
Updated on
1 min read

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് നയന്‍താര. കരിയറിന്റെ ഒരു ഘട്ടത്തില്‍ സിനിമാ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ നയന്‍താര ആലോചിച്ചിരുന്നു. രണ്ട് വർഷത്തോളം മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ ആ തീരുമാനം പിന്‍വലിച്ച് നയന്‍താര തിരികെ വരികയായിരുന്നു. നയന്‍താരയുടെ തിരിച്ചുവരവിന് നിമിത്തമായത് നടന്‍ ആര്യയായിരുന്നു.

ഇടവേളയ്ക്ക് മുമ്പ് നയന്‍താര അഭിനയിച്ച ചിത്രത്തിലെ നായകന്‍ ആര്യയായിരുന്നു. ഇനി സിനിമ ചെയ്യുന്നില്ലെന്ന് ആര്യയോട് നയന്‍താര പറഞ്ഞിരുന്നു. പിന്നീട് രാജ റാണിയിലൂടെ ആര്യയോടൊപ്പം നയന്‍താര തിരികെ വന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് നയന്‍താരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ആര്യ പറയുന്നുണ്ട്.

''അവര്‍ അവാസനം ചെയ്ത തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്‌കര്‍ ആയിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇനി പടം ചെയ്യുന്നില്ല. ബ്രേക്ക് എടുക്കുകയാണെന്ന്. രാജ റാണിയുടെ കാസ്റ്റിങ് സമയത്ത് കുറേ പേരെ ട്രൈ ചെയ്തു. പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനുമായിരുന്നു. അങ്ങനെ കുറേപ്പേരോട് അഭ്യര്‍ത്ഥിക്കുകയും അവരൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് സ്വീകരിക്കാതെയായി'' ആര്യ പറയുന്നു.

''ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുക്കാന്‍ തീരുമാനിച്ച് നയന്‍താരയോട് ചോദിച്ചു. ഇങ്ങനൊരു സിനിമയുണ്ടെങ്കിലും നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. നിങ്ങള്‍ക്ക് തിരികെ വരാന്‍ പ്ലാനുണ്ടെങ്കില്‍ പരിഗണിക്കണമെന്നും പറഞ്ഞു. അവര്‍ നോക്കട്ടെ എന്ന് പറഞ്ഞ് കഥ കേട്ടു. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു'' എന്നും ആര്യ പറയുന്നു.

ആര്യയ്ക്കും നയന്‍താരയ്ക്കുമൊപ്പം ജയ്, നസ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് രാജ റാണി. 2013 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം ആറ്റ് ലിയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു.

Arya, Nayanthara
സാമ്പത്തിക തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
Arya, Nayanthara
ലാലേട്ടന്റെ ഇരിപ്പ് കണ്ടപ്പോള്‍ സങ്കടമായി, അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യം, അതില്‍ എല്ലാവരും കയ്യടിച്ചു: ബീന ആന്റണി
Arya, Nayanthara
ഇത് കലക്കും! 'ദ് ഡെഡ്‌ലി ഡോക്ടർ'; രജനി- കമൽ കൂട്ടുകെട്ടിന്റെ 'ധർമ്മൻ' ഫസ്റ്റ് ലുക്ക് പുറത്ത്
Summary

Arya recalls how casted Nayanthara in Raja Rani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya
Arya, Karuppu
Murali Gopy, Indrans
Karuppu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com