

'തലൈവർ 173'യുടെ പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചെന്നൈയിൽ വച്ച് നടന്ന ടൈറ്റിൽ ലോഞ്ചിലായിരുന്നു ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ധർമ്മൻ' എന്നാണ് പേരിട്ടിരിക്കുന്നത്.
ധർമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കമൽ ഹാസന്റെ രാജ് കമൽ ഇന്റർനാഷ്ണൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്രാൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു സർജന്റെ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനികാന്തിനെ കാണാനാവുക.
ഓപ്പറേഷൻ തിയറ്ററിൽ ഒരു സർജിക്കൽ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേൽ കാൽ വെച്ചുനിൽക്കുന്ന രജനികാന്തിന്റെ ലുക്കാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. ധർമൻ- ദ് ഡെഡ്‌ലി ഡോക്ടർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയൊരു ദൃശ്യവിരുന്നിനായിരിക്കും 'ധർമ്മൻ' സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. റാഷി ഖന്നയ യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നികേത് ബൊമ്മിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ധർമൻ കൂടാതെ കമൽ ഹാസനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ഒരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് രജനികാന്തിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates