'അതൊരു ഭയങ്കര അടിപൊളി നിരീക്ഷണം'; സന്തോഷ് പണ്ഡിറ്റില്‍ നിന്നും ലഭിച്ച ആശയം; പങ്കുവച്ച് ചിദംബരം

അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തില്‍ കണ്ടതാണ്. അത് ഭയങ്കര നല്ല നിരീക്ഷണമായാണ് തോന്നിയത്
Chidambaram, Santhosh Pandit
Chidambaram, Santhosh Pandit
Updated on
1 min read

തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രവും ഹിറ്റടിച്ചിരിക്കുകയാണ് ചിദംബരം. ജാന്‍ ഏ മന്നിനും മഞ്ഞുമ്മല്‍ ബോയ്‌സിനും ശേഷം ഒരുക്കിയ ബാലനും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ ചിദംബരത്തിലെ സംവിധായകന്‍ തന്റെ ക്രാഫ്റ്റ് തെളിയിച്ചിരിക്കുകയാണ്.

അതേസമയം താന്‍ ക്രാഫ്റ്റിനെക്കുറിച്ചല്ല, മറിച്ച് കഥ എങ്ങനെ പറയുന്നതിലാണ് കൂടുതലും ശ്രദ്ധിക്കാറുള്ളതെന്നാണ് ചിദംബരം പറയുന്നത്. സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് നടത്തിയ നിരീക്ഷണത്തെക്കുറിച്ചും ചിദംബരം പറയുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ പരാമര്‍ശം.

''മഞ്ഞുമ്മല്‍ ബോയ്‌സും ജാന്‍ എ മന്നും ബാലനും ഒരേ ആസ്‌പെക്റ്റ് റേഷ്യോയിലാണ്. ആത്യന്തികമായി സിനിമകള് ടിവിയിലേക്കാണ് എത്തുകയെന്നറിയാം. പിന്നെ ഫ്‌ളാറ്റ് സ്‌ക്രീന്‍സ്. അതിനാല്‍ ഒരു ലാര്‍ജര്‍ താന്‍ ലൈഫ് ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് ആ ആസ്‌പെക്റ്റ് റേഷ്യോ തെരഞ്ഞെടുത്തത്. ക്രാഫ്റ്റ് ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതാണ്. കാമറയിലും ഡയറക്ഷനിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ സ്വാഭാവികമായി വരും. കഥ പറയുന്നതിലാണ് എനിക്ക് ടെന്‍ഷന്‍. ക്രാഫ്റ്റ് അതിന്റെ ഉപോത്പന്നമാണ്. എങ്ങനെ ഫ്രെയിം വെക്കണം എന്നതൊക്കെ ട്രെയ്‌നിംഗിന്റെ ഭാഗമായി വരുന്നതാണ്.'' ചിദംബരം പറയുന്നു.

''നമ്മള്‍ എങ്ങനെ ചെയ്യുമെന്നാണ് ചിന്തിക്കുക. ഞാനും നിങ്ങളും സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് സീനെങ്കില്‍, കാമറ എവിടെ വെക്കാം? അത് സത്യത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അയാള്‍ ഭയങ്കര അടിപൊളിയായൊരു കാര്യമാണ് പറഞ്ഞത്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. 360 ഡിഗ്രിയില്‍ എവിടെ വേണമെങ്കിലും കാമറ വെക്കാം. അത് ഞാന്‍ അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തില്‍ കണ്ടതാണ്. അത് ഭയങ്കര നല്ല നിരീക്ഷണമായാണ് തോന്നിയത്. സിനിമ ചെയ്യുന്ന എല്ലാവരും ഗുരുക്കന്മാരാണ്.'' എന്നും ചിദംബരം പറയുന്നു.

Chidambaram, Santhosh Pandit
'ബ്ലാസ്റ്റ്' മുതൽ 'അവതാർ: ഫയർ ആൻഡ് ആഷ്' വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Chidambaram, Santhosh Pandit
'ഗോള്‍ഡ് കപ്പിള്‍'; വിജയ്-തൃഷ കല്യാണം കഴിഞ്ഞോ? ചര്‍ച്ചയായി ചാര്‍മിയുടെ കമന്റ്
Chidambaram, Santhosh Pandit
'ഇതിലും ഭേദം മരിക്കുന്നതാണെന്ന് അച്ഛന്‍'; വീടും പറമ്പും പാടവും എന്നെയേല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞ് പുള്ളി പോയി: ധ്യാന്‍
Summary

Chidambaram recalls how Santhosh Pandit's observation got his attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com