ലാലേട്ടന്റെ ഇരിപ്പ് കണ്ടപ്പോള്‍ സങ്കടമായി, അദ്ദേഹം പറഞ്ഞത് ഒറ്റക്കാര്യം, അതില്‍ എല്ലാവരും കയ്യടിച്ചു: ബീന ആന്റണി

മമ്മൂക്ക വന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ലാലേട്ടന്‍ വന്നു. വൈകുന്നേരം വരെ നിന്നു
Beena Antony, Mohanlal
Beena Antony, Mohanlal
Updated on
1 min read

അതീവനാടകീയമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗം സാക്ഷി വഹിച്ചത്. വിവാദങ്ങള്‍ക്കിടെ ഭരണ സമിതി മൊത്തം രാജിവച്ച് പുറത്ത് പോവുകയുണ്ടായി. മമ്മൂട്ടിയടക്കമുള്ള പല മുന്‍നിര താരങ്ങളും വിട്ടു നിന്ന യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. വികാരനിര്‍ഭരനായിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Beena Antony, Mohanlal
ഇത് കലക്കും! 'ദ് ഡെഡ്‌ലി ഡോക്ടർ'; രജനി- കമൽ കൂട്ടുകെട്ടിന്റെ 'ധർമ്മൻ' ഫസ്റ്റ് ലുക്ക് പുറത്ത്

ഇപ്പോഴിതാ അമ്മ ജനറല്‍ ബോഡിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി ബീന ആന്റണി. മോഹന്‍ലാല്‍ അംഗങ്ങള്‍ക്ക് നല്‍കിയ വാക്കിനെക്കുറിച്ചും ബീന ആന്റണി സംസാരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്റണിയുടെ തുറന്നു പറച്ചില്‍.

Beena Antony, Mohanlal
'അതൊരു ഭയങ്കര അടിപൊളി നിരീക്ഷണം'; സന്തോഷ് പണ്ഡിറ്റില്‍ നിന്നും ലഭിച്ച ആശയം; പങ്കുവച്ച് ചിദംബരം

''മമ്മൂക്ക വന്നില്ല. എന്താണ് കാരണമെന്ന് അറിയില്ല. ലാലേട്ടന്‍ വന്നു. വൈകുന്നേരം വരെ നിന്നു. പക്ഷെ ലാലേട്ടന് ഒരു കാര്യവും അടിച്ചേല്‍പ്പിക്കാനാകില്ല. ലാലേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഒരുപാട് സന്തോഷത്തോടെ വരണം എന്ന് ആഗ്രഹിച്ചതാണ്. ലാലേട്ടനെപ്പോലൊരു വ്യക്തി മുമ്പില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലാണ് ഈ ചര്‍ച്ചയും വഴക്കും നടക്കുന്നത്'' ബീന ആന്റണി പറയുന്നു.

''ലാലേട്ടന്റെ മനസിലും ടെന്‍ഷനുണ്ടായിട്ടുണ്ടാകും. അദ്ദേഹത്തിന് കയറി എതിര്‍ക്കാനും പറ്റുന്നില്ല. അദ്ദേഹം പറഞ്ഞ ഒരേയൊരു കാര്യം, എനിക്കിത് തുടരണമെന്ന് നിര്‍ബന്ധിക്കാനാകില്ല. ഇവര്‍ക്ക് 45 ദിവസം കൊടുക്കണമോ എന്നത് ജനറല്‍ ബോഡിയ്ക്ക് വിട്ടു തരുന്നു. ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ അവസരം നല്‍കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല. അന്‍സിബ അരമുക്കാല്‍ മണിക്കൂര്‍ സംസാരിച്ചു. അക്കമിട്ട് സംസാരിച്ചു. തീരുമാനമെടുക്കാന്‍ ലാലേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു''.

''പക്ഷെ ലാലേട്ടന്റെ ഒരു വാക്കില്‍ ഞങ്ങള്‍ എല്ലാവരും കയ്യടിച്ചു. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും അമ്മ എന്നും സുരക്ഷിതമായിരിക്കും, അത് ഞാന്‍ ഉറപ്പു തരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഞങ്ങളെല്ലാം സന്തോഷിച്ചു. പക്ഷെ ഈ പ്രശ്‌നങ്ങള്‍ മമ്മൂക്കയും ലാലേട്ടനും അടക്കം എല്ലാവരേയും ബാധിച്ചു. സ്ത്രീയെന്ന നിലയിലും എനിക്കിതിലെല്ലാം അതിയായ വിഷമവും സങ്കടവുമുണ്ട്.'' എന്നും ബീന ആന്റണി പറയുന്നു.

Summary

Beena Antony felt sorry to see Mohanlal getting tensed at AMMA meeting. Recalsl his assurance to the members.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com