വിഡിയോ സ്ക്രീൻഷോട്ട് 
Kerala

സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി; നാല് പവന്റെ മാലയുമായി യുവാവ് ജ്വല്ലറിയുടെ വാതിൽ തുറന്നു ഓടി രക്ഷപ്പെട്ടു

അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലായിപ്പോയ ജീവനക്കാർ പിന്നാലെ എത്തുമ്പോഴേക്കും ഇയാൾ കടന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ മാലയുമായി ജ്വല്ലറിയുടെ വാതിൽ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിന്റെ അമ്പരപ്പിലായിപ്പോയ ജീവനക്കാർ പിന്നാലെ എത്തുമ്പോഴേക്കും ഇയാൾ കടന്നിരുന്നു. 

കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിർദ്ദേശിച്ചു. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലിൽ പകർത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകർത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതിൽ തുറന്നു പുറത്തേക്ക് ഓടിയത്. 

പിന്നാലെ ജീവനക്കാർ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാർക്ക് ചെയ്ത ബൈക്കിൽ കടന്നുകളഞ്ഞു. കനത്ത മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഓൺലൈനിൽ സെർച്ച് ചെയ്യുന്നവർ ജാഗ്രത പാലിക്കുക, വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിന് വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

സാധാരണക്കാര്‍ക്ക് ആശ്വാസം; ന്യൂയോര്‍ക്കിലും സര്‍ക്കാര്‍ 'റേഷന്‍ കട'; നൂറാംദിനത്തില്‍ വാക്കുപാലിച്ച് 'മംദാനി ഓപ്പറേഷന്‍'

SCROLL FOR NEXT