ജിഫ്‌റി മുത്തുക്കോയ തങ്ങള്‍/ ഇ ​ഗോകുൽ 
Kerala

'ശരിയത്തിനെ എതിർക്കുന്നവർ യഥാർഥ മുസ്ലീം അല്ല, സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്മാർ'

സമസ്ത ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിർത്തിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

പുരോ​ഗമനപരമായ ഏത് ആശയത്തേയും സമസ്‌ത സ്വാ​ഗതം ചെയ്യുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്റി മുത്തുക്കോയ തങ്ങൾ. ഇസ്ലാമിന്റെ ശരിയത്ത് നിയമങ്ങളും പിൻതുടർച്ചാവകാശങ്ങളെയും കുറ്റപ്പെടുത്തുന്നവർ യഥാർഥ മുസ്ലീമല്ലെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌പ്രസ് ഡയലോ​ഗിൽ അദ്ദേഹം പറഞ്ഞു. 'സമസ്ത ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിർത്തിട്ടില്ല. അവരുടെ മാന്യതയെ മാനിച്ച് അവർക്ക് സംരക്ഷണം ഒരുക്കണമെന്നതാണ് മുസ്ലീം വിശ്വാസം' - ജിഫ്റി മുത്തുക്കോയ തങ്ങൾ പറഞ്ഞു.   

'സ്ത്രീകളുടെ സംരക്ഷണം പുരുഷന്മാരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. അതാണ് മതത്തിന്റെ തത്വം. സ്ത്രീകളെ പുരുഷന്മാരാണ് സംരക്ഷിക്കേണ്ടത്. സാമ്പത്തികമായ കുറേ കാര്യങ്ങൾ പുരുഷന്മാരെ ശരിയത്ത് ഏൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ വാപ്പയുടെ സ്വത്തിന്റെ രണ്ടിരട്ടിയാണ് പെൺമക്കളെക്കാൾ ആൺ മക്കൾക്ക് കൊടുക്കേണ്ടത്'- അദ്ദേഹം കൂട്ടിച്ചേർത്തു. 

'ഇസ്ലാം മത വിശ്വാസമനുസരിച്ച് നിർബന്ധമായും നിസ്കരിക്കണം, കള്ളു കുടിക്കാൻ പാടില്ല എന്നൊക്കെയാണ് എന്നാൽ അത് എല്ലാവരും ചെയ്യുന്നില്ല. അവരെ കൊണ്ട് ഇസ്ലാമിനെ വിലയിരുത്താൻ കഴിയില്ല'. പിൻതുടർച്ചാവകാശത്തെ എതിർക്കുന്നത് ശരിയായ രീതിയിൽ ഇസ്ലാമിനെ ഉൾക്കൊള്ളത്തവരെന്നും അദ്ദേഹം പറഞ്ഞു. 

'ഇം​ഗ്ലീഷ് വിദ്യാഭ്യസത്തിനെതിരെ ഒരിക്കൽ സമസ്‌ത പ്രമേയം പാസാക്കിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയാണ് അങ്ങനൊരു തീരുമാനം അന്ന് കൈക്കൊണ്ടത്. അല്ലാതെ ഇം​ഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള എതിർപ്പു കൊണ്ടല്ല. മുസ്ലീം സമുദായത്തിൽ എല്ലാത്തിലും മാറ്റം വന്നു. ഭക്ഷണ ശൈലിയും വസ്ത്രധാരണവും മാറി. പുരോ​ഗമനപരമായ ഏത് ആശയത്തേയും സ്മസ്ത പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT