ജിജോ ജോണ്‍ പുത്തേഴത്ത് 
Kerala

ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്ന പത്രപ്രവര്‍ത്തകനാണ് ജിജോ.

ഈയിടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

കേരള പ്രസ് അക്കാദമിയില്‍ നിന്നു ജേണലിസം പഠനം പൂര്‍ത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയില്‍ ചേരുകയായിരുന്നു. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയില്‍ 'സര്‍വശിക്ഷ കേരള'ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കള്‍: അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജോണ്‍.

Jijo John Puthezhath passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇഡി തെളിവുകള്‍ കൈമാറി; രാഷ്ട്രീയം നോക്കില്ല; പിണറായിക്കെതിരായ കേസില്‍ നിയമപരിശോധനക്ക് ശേഷം തീരുമാനം'

C-DIT: സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ, ശമ്പളം 40,000 രൂപ വരെ !

ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

'ഇനി നീ ചെയ്യുന്നതിനും ഞാന്‍ മറുപടി പറയണോ എന്ന് അമ്മ ചോദിച്ചു'; ആ വാര്‍ത്തകള്‍ അവരെ വല്ലാതെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ 64% വർദ്ധനവ്; ഇനി പ്രതിവർഷം 26.85 കോടി രൂപ; മന്ത്രിമാർക്കും വൻ ശമ്പള വർദ്ധന