CPM MP John Brittas  ഫെയ്സ്ബുക്ക്
Kerala

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണില്‍പ്പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന് ആമയും തേങ്ങയും മാത്രമെന്ന് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണില്‍പ്പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റ് ആണിത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങളോട് ഒരു അനുഭാവപൂര്‍ണമായ പരിഗണനയും നല്‍കാത്ത ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലുമൊക്കെ തരുമെന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അതിവേഗ പാതയ്ക്ക് യോഗ്യതയുള്ള കേരളത്തെ പൂര്‍ണമായും വിട്ടുകളഞ്ഞു.

ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷ. കേരളം ആമയെപ്പോലെയാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കേരളത്തെ ഞെരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ബജറ്റില്‍ ഒന്നുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.

CPM leader John Brittas MP has strongly criticized the neglect of Kerala in Union Budget 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

SCROLL FOR NEXT