Joseph Vazhackan 
Kerala

സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു, ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍, കടുത്ത അതൃപ്തി

ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് ജോസഫ് വാഴയ്ക്കനെയാണ് കോണ്‍ഗ്രസ് തുടക്കം മുതലേ സജീവമായി പരിഗണിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍. ഈ പോസ്റ്ററുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. 2500 ഫ്‌ലക്‌സ് ബോര്‍ഡുകളും അടിച്ചിരുന്നു. മന്ത്രി വിഎന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് ജോസഫ് വാഴയ്ക്കനെയാണ് കോണ്‍ഗ്രസ് തുടക്കം മുതലേ സജീവമായി പരിഗണിച്ചിരുന്നത്.

അവസാനഘട്ടത്തില്‍ ജോസഫ് വാഴയ്ക്കനോട് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്റെ അനുയായികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം വരുന്നതിനു മുമ്പേ അടിച്ചത്.

കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചാലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മണ്ഡലത്തിന്റെ പേരു വെക്കാതെയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ രണ്ടു മണ്ഡലങ്ങളിലും ജോസഫ് വാഴയ്ക്കന് സീറ്റു ലഭിച്ചില്ല. ഇതോടെ അച്ചടിച്ച പോസ്റ്ററുകള്‍ ഉപയോഗശൂന്യമായി. വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അനുയായികള്‍ പറഞ്ഞു. നേരത്തെ ഒരു വാക്ക് സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഇതിനൊന്നും മുതിരില്ലായിരുന്നുവെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Congress leader Joseph Vazhackan printed one lakh posters in the hope of getting a nomination from Ettumanoor constituency to contest the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

പുതിയ ജോലി ലഭിക്കാന്‍ സാധ്യത, ബുദ്ധിമുട്ടുള്ള ജോലികള്‍ നേരിടേണ്ടി വന്നേക്കാം

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

SCROLL FOR NEXT