Journalist and author K Govindankutty SMONLINE
Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജീവചരിത്രം എഴുതിയ കെ ഗോവിന്ദന്‍ കുട്ടി സാഹിത്യ ലോകത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങും കെ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കി.

Journalist and author K Govindankutty passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസ്റ്റര്‍ ട്രെയിനര്‍, പരിശീലിപ്പിച്ചത് നൂറിലേറെ യുവാക്കളെ; പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലകന്‍ മൊയ്തീന്‍കുട്ടി അറസ്റ്റില്‍

രണ്ട് മാസം പ്രായം, ബ്രോങ്കൈറ്റിസ് ബാധിച്ച കുഞ്ഞിനെ യുഎസ് നാടുകടത്തി, വ്യാപക വിമര്‍ശനം

'നമ്മള്‍ തുല്യ ദുഃഖിതരായല്ലേ ബ്രോ'; അച്ഛന്‍ മരിച്ചപ്പോള്‍ ധ്യാന്‍ അയച്ച മെസേജിനെപ്പറ്റി അശ്വന്ത് കോക്ക്

ഈ ചൂടത്ത് നല്ലൊരു സംഭാരമായാലോ?

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

SCROLL FOR NEXT