Joy Mathew 
Kerala

'ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയും, തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?'

ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് ലഹരിയുമായി പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയിലായ സംഭവത്തില്‍ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയുമായി നില്‍ക്കും തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?' ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്.

joy mathew against dyfi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

'എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? ഞാന്‍ രഘു ചേട്ടനോട് ചോദിച്ചു'; രഘുവരനെക്കുറിച്ച് ഉര്‍വശി

മദ്യപിക്കാൻ പണം നൽകാത്തതിലുള്ള പക; തൊടുപുഴയിലെ മാതൃഹത്യയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

ഐഷെ ഘോഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെ എസ്എഫ്ഐ നേതാവിനെ പുറത്താക്കിയെന്ന് ആരോപണം; വ്യവസ്ഥകൾ ലംഘിച്ചതിനാലെന്ന് കാലിക്കറ്റ് സർവകലാശാല

ചരിത്രം കുറിച്ച് മാനവ്; വിദേശ മണ്ണില്‍ പത്ത് വിക്കറ്റ് നേട്ടം; ഹര്‍ഭജന്റെ റെക്കാര്‍ഡ് പഴങ്കഥ