ജോയ് മാത്യു 
Kerala

'ഈ ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു'; സര്‍ക്കാരിനെതിരെ ജോയ് മാത്യു; വിഡിയോ

ഗാന്ധിജിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥം തൃശൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യത്തിന്റെ പ്രതിധ്വനികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആശാവര്‍ക്കന്മാരെ ഒന്ന് നേരില്‍ കാണാന്‍ തയ്യാറാവാത്ത ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു എന്ന് ജോയ് മാത്യു പറഞ്ഞു. ആര് സമീപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ കൂടിക്കാഴ്ചകള്‍ എന്നും ജോയ് മാത്യു വിമര്‍ശിച്ചു. ഗാന്ധിജിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥം തൃശൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യത്തിന്റെ പ്രതിധ്വനികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗാന്ധിജിയും ശ്രീനാരായണഗുരുവും പരസ്പരം കണ്ടു സംസാരിച്ചത് ഭാഷ അറിഞ്ഞുകൊണ്ടല്ല.ഗുരുവിന് ഇംഗ്ലീഷും ഗാന്ധിജിക്ക് സംസ്‌കൃതവും അറിയില്ലായിരുന്നു. എന്നിട്ടും അവര്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു.ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോള്‍ കാണാനെത്തിയ ചാര്‍ലി ചാപ്ലിനുമായും സംസാരിച്ചു. ഇരുവരുടെയും മേഖലകള്‍ വേറെയായിരുന്നിട്ട് പോലും അവര്‍ സംഭാഷണം നടത്തി. രണ്ടു മനുഷ്യര്‍ കൂടി കണ്ടാല്‍ തീരുന്ന പ്രശ്‌നമേ ഇന്നുള്ളൂ. എന്നാല്‍ സുതാര്യമായ ഭരണവും ഭരണാധിപനും നമുക്കുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

എല്ലാ ക്ഷീണവും ഒന്നാണോ? ശ്രദ്ധിക്കാം

പാക് താരത്തെ ടീമിലെടുത്ത് 'കുടുങ്ങി' സണ്‍റൈസേഴ്‌സ്; ഐപിഎല്‍ കാണില്ലെന്ന് ആരാധകര്‍

'എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം, ഇനിയും മിണ്ടാതിരിക്കില്ല'; അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

SCROLL FOR NEXT