കെ സുധാകരന്‍/ ഫയല്‍ 
Kerala

എഐ ക്യാമറ ഇടപാട്: നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം:  കെ സുധാകരന്‍

സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സര്‍ക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കുകയെന്നത് പരിഹാസ്യമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേട്. ക്യാമറ ഇടപാടില്‍ നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സര്‍ക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കുകയെന്നത് പരിഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ കുറ്റം കോളജ് പ്രിന്‍സിപ്പലില്‍ മാത്രം ഒതുക്കരുത്. എസ്എഫ്‌ഐ നേതാക്കളെയും പ്രതി ചേര്‍ക്കണം. 

പ്രിന്‍സിപ്പല്‍ കോണ്‍ഗ്രസ് നേതാവായതില്‍ ലജ്ജിക്കുന്നു. എസ്എഫ്‌ഐയുടെ ആള്‍മാറാട്ടക്കേസ് പ്രിന്‍സിപ്പലില്‍ മാത്രം ഒതുക്കാന്‍ നീക്കമുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞത് കെ സുധാകരന്‍ ന്യായീകരിച്ചു. സമരം നടക്കുമ്പോള്‍ ഉദ്യോഗസ്ഥരെ തടയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരെയും കയ്യേറ്റം ചെയ്തില്ലല്ലോ. ആരെയും തെറിവിളിച്ചില്ല. അതേസമയം സിപിഎമ്മാണ് സമരം നടത്തിയതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും കെ സുധാകരന്‍ ചോദിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT